അടൂർ : ഒരുമാസം കുടുംബത്തോടൊപ്പം ചെലവഴിക്കാനാണ് പന്നിവിഴ സ്വദേശിയായ പ്രസാദ് (55) മസ്ക്കറ്റിൽ നിന്നും നാട്ടിലെത്തിയത്. തിരിച്ചുപോകാനുള്ള ഒരുക്കം നടത്തുന്നതിനിടയിലാണ് കൊവിഡ് 19 എന്ന മഹാമാരി ലോകത്തെയാകെ പിടിച്ചുകുലുക്കിയത്. ഇതോടെ യാത്രമുടങ്ങി അപ്രതീക്ഷമായി ജീവിതവും ലോക്ഡൗണായി. ഏറെ ദിവസങ്ങളോളം എങ്ങും പോകാതെ പൂർണമായും വീടിനുള്ളിൽ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് പ്രധാനപാതകളിലൊന്നായ അടൂർ - ആനന്ദപ്പള്ളി റോഡിന്റെ ഇരുവശവും കാടുമൂടികിടക്കുന്നത് കണ്ടത്. ഒട്ടും മടിച്ചില്ല വെട്ടുകത്തിയും മറ്റ് ആയുധങ്ങളുമായി കാട് വെട്ടാൻ ഇറങ്ങിപുറപ്പെട്ടു. ഒടുവിൽ പരിചയക്കാരാണ് റോഡിന്റെ ഓരം വൃത്തിയാക്കുന്ന പ്രസാദിനെ തിരിച്ചറിഞ്ഞത്. രണ്ട് മൂന്ന് ദിവസത്തെ അധ്വാനത്തിനൊടുവിൽ പന്നിവിഴ പീഠികയിൽ ഭഗവതി ക്ഷേത്രത്തിന് മുന്നിലെ കാണിക്കവഞ്ചിയുടെ ഇരുവശവും കാട്മൂടിക്കിടന്നഭാഗം വൃത്തിയാക്കി.എന്നുമാത്രമല്ല, തെറ്റി, ചെമ്പരത്തി, തുളസി തുടങ്ങി ക്ഷേത്രത്തിൽ പൂജയ്ക്ക് എടുക്കുന്ന പൂച്ചെടികളും നട്ടുപിടിപ്പിച്ചു. ഇതിനിടെ പൊതുമരാമത്ത് വകുപ്പ് അധികൃതർക്കിടയിൽ പരാതിയും എത്തി സ്വകാര്യ വ്യക്തി റോഡ് പുറമ്പോക്ക് കൈയേറി കൃഷിയിറക്കാൻ ശ്രമിക്കുന്നെന്ന്.ലോക്ഡൗൺണിന്റെ മടുപ്പ് മാറ്റുന്നതിനായാണ് ഇത്തരമൊരു പ്രവൃത്തിയിലേക്ക് തിരിഞ്ഞതെന്നാണ് പ്രസാദിന്റെ സാക്ഷ്യപ്പെടുത്തൽ.സ്വന്തം ഭൂമി ഉഴുത് ഒട്ടുമിക്ക കൃഷിയും ഇറക്കി.ഇതിന് ശേഷമാണ് കാട്മൂടി കിടക്കുന്ന റോഡിന്റെ അവസ്ഥ മനസിനെ അലോസരപ്പെടുത്തിയത്.ഗൾഫിലെ റോഡിന്റെ പരിസരം തികച്ചും വൃത്തിയും വെടിപ്പിലുമാണ് കിടക്കുന്നത്.അത് കണ്ട് പരിചയിച്ച തനിക്ക് നമ്മുടെ നാട്ടിൻപുരത്തെ റോഡിന്റെ പരിസരം കാട്മൂടികിടക്കുന്നത് കണ്ടപ്പോൾ ഒട്ടൊരു വിഷമം.പന്നിവിഴ ചരുവിളയിൽ വീട്ടിൽ പ്രസാദ് 30 വർഷമായി ഗൾഫിൽ വിവിധ രാജ്യങ്ങളിൽ ജോലിനോക്കിവരികയാണ്.ഇതിനിടെ പ്രവാസി സ്വദേശി സംഗമം എന്ന പേരിൽ വാട്സ് ആപ്പ് കൂട്ടായ്മയ്ക്ക് രൂപം നൽകി ഒട്ടേറെ സാമൂഹ്യ സേവന പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്നുണ്ട്.പന്നിവിഴ ദേവീക്ഷേത്രത്തിന് സമീപം പന്നിവിഴ സൂപ്പർ മാർക്കറ്റ് എന്ന വ്യാപാര സ്ഥാപനത്തിനും തുടക്കം കുറിച്ചു.ഭാര്യ സുമംഗലയാണ് ഇതിന്റെ മേൽനോട്ടം.
പൊതു നിരത്ത് വൃത്തിയാക്കുന്നതിൽ യാതൊരു ആക്ഷപവും കാണാതെയാണ് വൃത്തിയാക്കൽ ശ്രമം തുടങ്ങിയത്. അതിലും വെട്ടിപ്പിടിക്കൽ കണ്ടെത്തിയ ചില സങ്കുചിത താൽപ്പര്യക്കാരുടെ അവസ്ഥകണ്ടപ്പോൾ മനസ്ഥാപമാണ് തോന്നിയതെന്നും
(പ്രസാദ്)