ഇളമണ്ണൂർ : കായംകുളം - പത്തനാപുരം സംസ്ഥാനപാതയിൽ ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ മരുതിമൂട് മുതൽ ആലയിൽപ്പടി വരെയുള്ള വിളക്കുകൾ ഒരു മാസമായി കത്തുന്നില്ല. കെ.എസ്.ഇ.ബി ഏഴംകുളം മേജർ സെക്ഷൻ പരിധിയിലാണ് ഇവിടം. തെരുവ് വിളക്കുകൾ തെളിയിക്കാത്തത് നാട്ടുകാർക്കും യാത്രക്കാർക്കും ബുദ്ധിമുട്ടായിരിക്കുകയാണ്. രാത്രിയിൽ കാട്ടുപന്നികളുടെയും ഇഴജന്തുക്കളുടെയും ശല്യവുമുണ്ട്.