തിരുവല്ല: പത്ത് ലിറ്റർ കോടയും ഒരു ലിറ്റർ വാറ്റ് ചാരായവുമായി രണ്ടു യുവാക്കളെ പൊലീസ് പിടികൂടി. തിരുമൂലപുരം ഇരുവെള്ളിപ്പറ മാലിപ്പുറത്ത് വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന പുളിക്കപ്പറമ്പിൽ വീട്ടിൽ സുനീഷ് (35), തിരുമൂലപുരം ഇരുവെള്ളിപ്പറ വാരിയത്തറയിൽ അപ്പുണ്ണി (28) എന്നിവരാണ് അറസ്റ്റിലായത്. ചാരായം വാറ്റ് വാടകവീട് കേന്ദ്രീകരിച്ചായിരുന്നു.