മല്ലപ്പള്ളി: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ആരംഭിച്ച എന്റെ കൃഷി,എന്റെ ആരോഗ്യം ഒപ്പം നിങ്ങളുടെയും എന്ന പദ്ധതിക്ക് മല്ലപ്പള്ളി പഞ്ചായത്തിൽ തുടക്കമായി. പഞ്ചായത്ത് രണ്ടാം വാർഡിൽ വിനയ കുടുബശ്രീയുടെ നേതൃത്തിൽ മങ്കുഴിയിൽ ആരംഭിച്ച കൃഷിയുടെ ഉദ്ഘാടനം അഡ്വ.മാത്യു ടി തോമസ് എം.എൽ.എ വിത്ത് വിതച്ച് ഉദ്ഘാടനം ചെയ്തു.വിഷ രഹിത പച്ചക്കറി ഉൽപാദനം ലക്ഷ്യമിട്ട് കുടുംബശ്രീയുടെ സഹകരണത്തോട് വൃക്തിഗതമായി നടപ്പിലാക്കുന്ന പദ്ധതിയിലൂടെ ജൈവപച്ചക്കറി കൃഷിയിൽ സ്വയംപര്യാപ്ത ഭവനം കൈവരിക്കുക എന്നതാണ് ലക്ഷ്യം. പഞ്ചായത്ത് പ്രസിഡന്റ് റെജി ശാമുവേൽ അദ്ധ്യക്ഷനായിരുന്നു.വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസഫ് ഇമ്മാനുവേൽ,അംഗങ്ങളായ പ്രിൻസി കുരുവിള, മോളി ജോയ്,കുടുബശ്രീ ചാർജ്ജ് ഓഫീസർ സാം കെ.സലാം,എം.ഡി. ഏബ്രഹാം,എൻ.എം റഹ്മത്ത്,ഷിജു പാലംപറമ്പിൽ,മാത്യുസ് കല്ലുപുര തുടങ്ങിയവർ പങ്കെടുത്തു.