അടൂർ: ഏഴംകളം അറുകാലിക്കൽ കിഴക്ക് കുന്നിൻമേൽ ദേവീ ക്ഷേത്രത്തിൽ ഇന്ന് നടത്താനിരുന്ന മേടതിരുവാതിര ഉത്സവം കൊവിഡ് 19- വ്യാപന പ്രതിരോധത്തിന്റെ ഭാഗമായി താന്ത്രിക വിധി പ്രകാരമുള്ള അനുഷ്ഠാനങ്ങളിൽ മാത്രം ഒതുക്കി നടത്തുവാൻ തീരുമാനിച്ചതായി സെക്രട്ടറി നന്ദു അറിയിച്ചു.