അടൂർ : ആരോഗ്യപ്രവർത്തകരെ സാലറി ചലഞ്ചിൽ ഉൾപ്പെടുത്തിയതിൽ പ്രതിഷേധവുമായി കെ.എസ്‌.യു അടൂർ നിയോജക മണ്ഡലം കമ്മിറ്റി. " സ്റ്റാറ്റസ് മാർച്ച് " എന്ന പേരിൽ നവമാദ്ധ്യമങ്ങളിൽ ഒരേസമയം അഞ്ഞൂറോളംപേർ സ്റ്റാറ്റസ് ഇട്ടാണ് വ്യത്യസ്തമാർന്ന പ്രതിഷേധം സംഘടിപ്പിച്ചത് . കെ.പി.സി.സി വൈസ് പ്രസിഡൻ്റ് പി.സി.വിഷ്ണുനാഥ് ആദ്യ സ്റ്റാറ്റസ് പോസ്റ്റ് ചെയ്ത് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ഫെന്നി നൈനാൻ നേതൃത്വം നൽകി.