പത്തനംതിട്ട : നാട്ടിലെത്തുന്ന പ്രവാസികൾക്കായി ജില്ലയിൽ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ് മെൻറ് കേന്ദ്രങ്ങൾ ഒരുങ്ങി. ആറ് താലൂക്കുകളിലായി ഏഴ് കേന്ദ്രങ്ങളാണുള്ളത്. രണ്ട് വിഭാഗങ്ങളായാണ് കേന്ദ്രങ്ങളെ തിരിച്ചിരിക്കുന്നത്. ഒന്ന് കൊവിഡ് പോസിറ്റീവ് ആയവരും രണ്ട് രോഗം വരാൻ സാദ്ധ്യതയുള്ളവരെന്ന് സംശയിക്കപ്പെടുന്നവരുമാണ്. ഏഴ് കേന്ദ്രങ്ങളിലായി 110 കൊവിഡ് കെയർ സെന്ററുകൾ ജില്ലയിൽ നിലവിൽ ഉണ്ട്. 7443 കിടക്കകൾ ഇവിടെയുണ്ട്.

താലൂക്കുകളും കൊവിഡ് കെയർ

സെന്ററുകളുട‌െ എണ്ണവും

കോഴഞ്ചേരി : 28

അടൂർ : 24

തിരുവല്ല : 33

കോന്നി : 9

റാന്നി: 14

മല്ലപ്പള്ളി : 2

(തിരുവല്ല താലൂക്കിൽ രണ്ട് ഫസ്റ്റ് ലൈൻ ട്രീറ്റ് മെൻറ് കേന്ദ്രങ്ങളുണ്ട്)

കോളേജുകളും പൂട്ടിക്കിടക്കുന്ന ആശുപത്രികളും ഒാഡിറ്റോറിയങ്ങളുമാണ് ട്രീറ്റ് മെൻറ് കേന്ദ്രങ്ങളായി മാറ്റിയിരിക്കുന്നത്.

ജില്ലയിൽ 1.35 ലക്ഷം പ്രവാസികൾ

ജില്ലയിൽ ആകെ 1.35 ലക്ഷം പ്രവാസികളാണുള്ളത്. ഇതിൽ ഭൂരിഭാഗവും സാധാരണക്കാരാണ്. വിദേശത്ത് അദ്ധ്യാപകരായി ജോലി ചെയ്യുന്നവരാണ് ജില്ലയിലെ പ്രവാസികളേറെയും എന്ന് കണക്കുകൾ പറയുന്നു. പിന്നീടുള്ളത് നഴ്സുമാരാണ്. ജില്ലയിൽ നിന്ന് 30000 പേർ വിദേശത്ത് ബിസിനസ് ചെയ്യുന്നവരുണ്ട്. ഗൾഫ് രാജ്യങ്ങൾ കൂടാതെ സൗദി അറേബ്യ, സിംഗപ്പൂർ, യു.കെ, ഒമാൻ തുടങ്ങിയിടത്താണ് കൂടുതൽ ആളുകൾ ജോലിയ്ക്കായി പോയിരിക്കുന്നത്.

" ജോലിക്കായി വിദേശത്ത് എത്തിയ സാധാരണക്കാരാണ് അധികവും. വിദേശത്ത് നിന്ന് നിരവധി കോളുകൾ ദിവസവും എത്താറുണ്ട്. സർക്കാർ അവർക്കായി നന്നായി പ്രവർത്തിക്കുന്നുണ്ട്.

ലാൽജി ജോർജ്

(പ്രവാസി വെൽഫെയർ അസോസിയേഷൻ)

ജില്ലക്കാർ മറ്റു രാജ്യങ്ങളിൽ

* ബിസിനസ് ചെയ്യുന്നവർ : 30000

* ജോലി ചെയ്യുന്നവർ : 70000

* മറ്റു ആവശ്യത്തിനുള്ളവരും

താമസക്കാരും : 35000

* സംസ്ഥാനത്താകെ 38 ലക്ഷം പ്രവാസികൾ ഉണ്ട്