mahatma

കൊടുമൺ : കൊവിഡിന്റെ സാഹചര്യത്തിൽ ബാർബറെ കിട്ടാതായതോടെ മഹാത്മ ജനസേവന കേന്ദ്രത്തിൽ അന്തേവാസികളുടെ മുടിവെട്ടുന്നത് സീനിയർ നഴ്സായ സുനു.

മഹാത്മയുടെ അങ്ങാടിക്കൽ യൂണിറ്റിൽ അൻപതോളം അന്തേവാസികളുണ്ട്. 98 വയസുള്ളവർ വരെ ഇക്കൂട്ടത്തിലുണ്ട്. നടക്കാൻ കഴിയാത്തവരാണ് ഏറെയും. എല്ലാ മാസത്തിലും ബാർബറെ വരുത്തിയാണ് ഇവരുടെ മുടി വെട്ടുന്നതും താടി വടിക്കുന്നതും. കൊവിഡ് കാരണം കഴിഞ്ഞ രണ്ടു മാസമായി ബാർബർ വരാതെയായി. മുടിയും താടിയും വളർന്നവരെ സഹായിക്കാൻ ഇവിടുത്തെ സീനിയർ നഴ്സായ സുനു ഷാജി തയ്യാറാകുകയായിരുന്നു. ഓരോരുത്തരെയായി ഇരുത്തി ഭംഗിയായി മുടി വെട്ടി ഷേവും ചെയ്തു. സഹായത്തിനായി മഹാത്മയിലെ ഡ്രൈവർ പ്രദീപും കൂടി. രണ്ടു ദിവസം കൊണ്ടാണ് എല്ലാവരുടേയും മുടി വെട്ടി ഷേവ് ചെയ്തത്.