കോട്ടാങ്ങൽ: എസ്.എൻ.ഡി.പി യോഗം 1229 കോട്ടാങ്ങൽ ശാഖയുടെ ആഭിമുഖ്യത്തിൽ ഭക്ഷ്യധാന്യകിറ്റുകൾ വിതരണം ചെയ്തു. എസ്.എൻ.ഡി.പി യോഗം ഇൻസ്‌പെക്റ്റിംഗ് ഓഫിസർ രവീന്ദ്രൻ എഴുമറ്റൂർ വിതരണോദ്ഘാടനം നിർവ്വഹിച്ചു. തിരുവല്ല യൂണിയൻ ചെയർമാൻ ബിജു ഇരവിപേരൂർ, കൺവീനർ അനിൽ എസ്. ഉഴത്തിൽ, ശാഖാ പ്രസിഡന്റ് സോമൻ തടത്തേൽ, സെക്രട്ടറി പി.എസ്. സുരേന്ദ്രൻ, വൈസ് പ്രസിഡന്റ് സുമ സജികുമാർ, കമ്മിറ്റിയംഗങ്ങളായ സാബു, സുരേഷ്, മനോജ്, ഷാജി, തങ്കമ്മ, സുധീഷ്, മോഹനൻ, ക്ഷേത്രം മേൽശാന്തി ദാമോദരൻ, വനിതാ സംഘം പ്രസിഡന്റ് ശ്യാമള, യൂത്ത്മൂവ്മെന്റ് ഭാരവാഹികളായ കണ്ണൻ, രോഹിത്, അജി, ലെനിൻ, രാജൻ, സതീഷ് ബാബു എന്നിവർ നേതൃത്വം നൽകി.