തിരുവല്ല: കൊവിഡിലും പൊരി വെയിലിൽ ഡ്യൂട്ടി ചെയ്യുന്ന തിരുവല്ലയിലെ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥർക്ക് മർച്ചന്റ്സ് അസോസിയേഷൻ കുടകൾ വിതരണം ചെയ്തു. തിരുവല്ല ഡിവൈ.എസ്.പി ഉമേഷ് കുമാർ വിതരണോദ്ഘാടനം നിർവഹിച്ചു. ലോക്ക് ഡൗൺ ചട്ടങ്ങൾ പാലിച്ചു നടന്ന ചടങ്ങിൽ മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് എം.സലിം,ഭാരവാഹികളായ എം.കെ.വർക്കി,മാത്യൂസ് ജേക്കബ്,ഷിബു വർഗീസ്,ജോൺസൺ തോമസ്, രജ്ഞിത്ത് ഏബ്രഹാം,അബിൻ ബക്കർ എന്നിവർ പങ്കെടുത്തു.