ചെങ്ങന്നൂർ: ചെറിയനാട് ,ചെറുമിക്കാട് കോളനിയിൽ, കുരിച്ചിക്കട്ടയിൽ നന്ദു ഭവനത്തിൽ രഘുവിന്റെ ഭാര്യ മിനി (47) ഷോക്കേറ്റ് മരിച്ചു. തിങ്കളാഴ്ച രാവിലെ 11ന് വീടിന് സമീപമുള്ള തെങ്ങിൽ നിന്ന് ഇരുമ്പ് തോട്ടി ഉപയോഗിച്ച് ഓലമടൽ അടർത്തുന്നതിനിടയിൽ തോട്ടിയും ഓലയും കൂടി തൊട്ടടുത്തുകൂടി കടന്ന് പോകുന്ന 11 കെ.വി ലൈനിന് മുകളിലേക്ക് പതിക്കുകയായിരുന്നു. അടുത്തുണ്ടായിരുന്ന മകൻ നന്ദു ഉണക്ക മടൽകൊണ്ട് തല്ലി മിനിയെ മാറ്രി. . ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മക്കൾ നന്ദു, അനന്തു. മരുമകൾ: സെൽവി.