covid-chengannur
കോവിഡ് 19 രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ചെങ്ങന്നൂർ നഗരസഭയുടെ സമഗ്ര അണുവിമുക്ത പദ്ധതി ചെയർമാൻ കെ.ഷിബുരാജൻ ഉദ്ഘാടനം ചെയ്യുന്നു.

ചെങ്ങന്നൂർ: കൊവിഡ് 19 രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നഗരസഭ സമഗ്ര അണുവിമുക്ത പദ്ധതി ആരംഭിച്ചു. ബഥേൽ ജംഗ്ഷനിൽ സ്‌പ്രേയറിൽസോഡിയം ഹൈഡ്രോ ക്ലോറൈറ്റ് ലായനി തളിച്ച് ചെയർമാൻ കെ.ഷിബുരാജൻ പദ്ധതി ഉദ്ഘാടനം ചെയ്തു.വൈസ് ചെയർപേഴ്സൺ വത്സമ്മ ഏബ്രഹാം, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ വി.വി.അജയൻ, ശോഭാ വർഗ്ഗീസ്, സുജ ജോൺ, ശ്രീദേവി ബാലക്യഷ്ണൻ, മേഴ്സി ജോൺ, സെക്രട്ടറി ജി.ഷെറി,ഹെൽത്ത് ഇൻസ്‌പെക്ടർ ടി.രാജൻ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ബി.മോഹൻകുമാർ, സൗമ്യ പ്രേംകുമാർ, അഗ്നിശമന സേന അസി.സ്റ്റേഷൻ ഓഫീസർ എം.കെ.ശംഭു നമ്പൂതിരി, സീനിയർ ഓഫീസർ പി.ഹരി പ്രസാദ് എന്നിവർ ചടങ്ങിൽ സമ്പന്ധിച്ചു.നേരത്തെ നഗരസഭ അഗ്നിശമന സേനയുടെ സഹകരണത്തോടെ റെയിൽവേ സ്റ്റേഷൻ,കെ.എസ്.ആർ.ടി.സി.ബസ്സ് സ്റ്റാന്റ്,സ്വകാര്യ ബസ് സ്റ്റാന്റ്,സിവിൽ സ്റ്റേഷൻ, ശാസ്താംപുറം ചന്ത,തുടങ്ങിയ നിരവധി സ്വകാര്യ സർക്കാർ സ്ഥാപനങ്ങൾ അണുവിമുക്തമാക്കിയിരുന്നു.രണ്ടാം ഘട്ടമായി വിവിധവാർഡുകളിലെ പൊതു സ്ഥലങ്ങൾ സ്ഥാപനങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ, തുടങ്ങിയവ അണുവിമുക്തമാക്കും.ഇതിനായി 10 പേരടങ്ങുന്ന ശുചീകരണ തൊഴിലാളികൾ വാർഡുതലങ്ങളിൽ മരുന്ന് തളിയ്ക്കും.നഗരസഭയുടെ എല്ലാ ഭാഗങ്ങളും അണുവിമുക്തമാക്കുക എന്നതാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നതെന്ന് ചെയർമാൻ കെ.ഷിബു രാജൻ പറഞ്ഞു. പദ്ധതിയുടെ ഭാഗമായി ഇന്നലെ അഗ്നിശമന സേനയുടെ സഹകരണത്തോടെ നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ മരുന്ന് തളിച്ച് അണുവിമുക്തമാക്കി.