തിരുവല്ല: ലോക്ക് ഡൗൺ കാലത്തെ ദുരിതമകറ്റാൻ എസ്.എൻ.ഡി.പി യോഗം 3653 ഓതറ കുമാരനാശൻ മെമ്മോറിയൽ ശാഖയുടെ ആഭിമുഖ്യത്തിൽ പച്ചക്കറി കിറ്റുകൾ നൽകി. തിരുവല്ല യൂണിയൻ ചെയർമാൻ ബിജു ഇരവിപേരൂർ, കൺവീനർ അനിൽ എസ്. ഉഴത്തിൽ എന്നിവർ ചേർന്ന് വിതരണോദ്ഘാടനം നിർവ്വഹിച്ചു. ശാഖ ചെയർമാൻ അപ്പുക്കുട്ടൻ, വൈസ് ചെയർമാൻ രാജൻ, കമ്മിറ്റിയംഗങ്ങളായ പി.ആർ. മോഹൻ, മനോജ് ഗോപാൽ, പ്രതീഷ് കുമാർ, സതീഷ്, ഹരിക്കുട്ടൻ, ശശി, സന്ധ്യാ ബാഹുലേയൻ, ആദർശ് വിഷ്ണു എന്നിവർ നേതൃത്വം നൽകി.