പന്തളം: ലോക് ഡൗൺ മാനദണ്ഡങ്ങൾ പാലിക്കാതെ ഇന്നലെ പന്തളം ടൗണിലും മറ്റും പ്രവർത്തിച്ച കടകൾ പൊലിസ് അടപ്പിച്ചു. ലോക്ക് ഡൗണിൽ പത്തനംതിട്ട ജില്ലയ്ക്ക് ചില ഇളവുകൾ ഇന്നലെ അനുവദിച്ചിരുന്നു. തുടർന്ന് അനുമതിയില്ലാത്ത സ്ഥാപനങ്ങളും പ്രവർത്തിച്ചതോടെ തിരക്കേറി. പന്തളം സി.ഐ.ഇ.ഡി.ബിജുവിന്റെ. നേതൃത്വത്തിലാണ് ഉച്ചയോടെ ഇത്തരം കടകൾ അടയ്ക്കാൻ നിർദ്ദേശിച്ചത്.