പത്തനംതിട്ട : ലേബർ വെൽഫെയർ ഫണ്ട് ബോർഡ് തൊഴിലാളികൾക്ക് 30.42 കോടി രൂപയുടെ ധനസഹായം. ബോർഡിന്റെ പരിധിയിൽ വരുന്നതും കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ലോക്ക്ഡൗണിനെ തുടർന്ന് ബുദ്ധിമുട്ടുന്ന ചെറുകിട/വൻകിട ഫാക്ടറി തൊഴിലാളികൾ, സഹകരണ ആശുപത്രിയിലെ തൊഴിലാളികൾ, തോട്ടങ്ങളിൽ സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ ലഭിക്കാത്ത തൊഴിലാളികൾ ഉൾപ്പെടെ 304226 തൊഴിലാളികൾക്കാണ് 1000 രൂപ വീതം ധനസഹായം അനുവദിക്കുന്നത്. ഇതിന് 30,42,26,000 രൂപ അനുവദിച്ച് സർക്കാർ ഉത്തരവായി. ആനുകൂല്യം ലഭിക്കുന്നതിന് തൊഴിലാളികളുടെ പേരുവിവരങ്ങൾ, ആധാർ നമ്പർ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവ അതത് സ്ഥാപനങ്ങൾ ലേബർ വെൽഫെയർ ഫണ്ട് ബോർഡ് വെബ്‌സൈറ്റിൽ അപ് ലോഡ് ചെയ്യുന്നതിനുള്ള സൗകര്യം ഉടൻ ലഭ്യമാക്കും. കൊവിഡ് 19ന്റെ ഭാഗമായി ആനുകൂല്യം ലഭിച്ചിട്ടുള്ള തൊഴിലാളികൾ, സർക്കാർ, പൊതുമേഖലയിൽ മാസവേതനം ലഭിച്ചിട്ടുള്ളവർ, മറ്റ് സാമൂഹ്യസുരക്ഷാ പെൻഷൻ ലഭിച്ചിട്ടുള്ളവർ എന്നിവർക്ക് ഈ ആനുകൂല്യത്തിന് അർഹതയില്ല. ഫോൺ: 04712463769, 9747625935.