തിരുവല്ല: അപ്പർകുട്ടനാട് മെഡിക്കൽ സൊസെറ്റിയുടെ ആഭിമുഖ്യത്തിൽ കൊവിഡ് 19 ലോക്ക് ഡൗൺ കാലത്ത് ഡയാലിസിസ് രോഗികളെ സഹായിക്കുന്നതിന്റെ ഭാഗമായി ഡയാലിസിസ് കിറ്റ് വിതരണം ചെയ്തു. സൊസെറ്റി പ്രസിഡൻ്റ് അഡ്വ. കെ.ജി. രതിഷ് കുമാറിൽ നിന്ന് തിരുവല്ല സർക്കിൾ ഇൻസ്പെക്ടർ പി.ആർ. വിനോദ് ഏറ്റുവാങ്ങി ഉദ്ഘാടനം നിർവ്വഹിച്ചു. വിവേക് വി. കുമാർ, ജോബി പിടിക്കേൽ, രാജു കോടിയാട്ട് എന്നിവർ നേതൃത്വം നല്കി.