പത്തനംതിട്ട : വേനൽ മഴയോടനുബന്ധിച്ച് കേന്ദ്രകാലാവസ്ഥാ വകുപ്പ് ഇന്ന് ജില്ലയിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴ പെയ്യുവാൻ സാദ്ധ്യതയുണ്ട്. പൊതുജനങ്ങൾ ആവശ്യമായ ജാഗ്രത പുലർത്തേണ്ടതും ഇടിമിന്നൽ മൂലമുള്ള നാശനഷ്ടങ്ങൾ ഒഴിവാക്കുന്നതിന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പുറത്തിറക്കിയിട്ടുള്ള മാർഗനിർദേശങ്ങൾ പാലിക്കണമെന്നും ജില്ലാ കളക്ടർ പി.ബി.നൂഹ് അറിയിച്ചു.