തിരുവല്ല: കൊവിഡ് കാലത്ത് വൃക്കരോഗികള്‍ക്ക് ഒരുമാസത്തെ സൗജന്യ ഡയാലിസിസ് ചെയ്യാനായി രണ്ടു ലക്ഷം രൂപയുടെ സഹായം പ്രൊഫ.പി.ജെ. കുര്യന്‍ ചെയര്‍മാനായ രാജീവ്ഗാന്ധി ഗുഡ്വില്‍ ചാരിറ്റബിള്‍ ട്രസ്റ്റ് നല്‍കി.തിരുവല്ല മെഡിക്കല്‍ മിഷന്‍, ബിലിവഴ്സ് മെഡിക്കല്‍ കോളേജ്,പരുമല സെന്‍റ്.ഗ്രിഗോറിയോസ് മെഡിക്കല്‍ മിഷന്‍ എന്നീ ആശുപത്രികളില്‍ ലോക്ക് ഡൗണ്‍ മൂലം അവശതയനുഭവിക്കുന്ന രോഗികള്‍ക്ക് വേണ്ടിയാണ് സഹായം നല്‍കിയത്.തിരുവല്ല പുഷ്പഗിരിയില്‍ ദിവസേന നാല് രോഗികള്‍ക്ക് സൗജന്യ ഡയാലസിസ് ചെയ്യുന്നതിന് പുറമേയുള്ള പദ്ധതിയാണിതെന്ന് ജോയിന്‍റ് സെക്രട്ടറി ഈപ്പന്‍ കുര്യന്‍ അറിയിച്ചു. പരുമല മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലെ എട്ടുപേർക്ക് ഒരുമാസത്ത സൗജന്യ ഡയാലിസിസ് ചെയ്യാനായി 72,000രൂപയുടെ ചെക്ക് രോഗികള്‍ക്ക് കൈമാറി.കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടന്ന ചടങ്ങില്‍ ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ.എം.സി.പൗലോസ് അദ്ധ്യക്ഷത വഹിച്ചു.ഓര്‍ത്തഡോക്സ് സഭാ സെക്രട്ടറി അഡ്വ.ബിജു ഉമ്മന്‍ സഹായ വിതരണം ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അംബികാ മോഹന്‍, മുനിസിപ്പില്‍ ചെയര്‍മാന്‍ ആര്‍.ജയകുമാര്‍, ട്രസ്റ്റ് അംഗങ്ങളായ പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍, വര്‍ഗീസ് മാമ്മന്‍, ട്രസ്റ്റ് ജോയിന്‍റ് സെക്രട്ടറി ഈപ്പന്‍ കുര്യന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡ‍ന്‍റ് സൂസമ്മ പൗലോസ് എന്നിവര്‍ പങ്കെടുത്തു.