കൊടുമൺ : അങ്ങാടിക്കലിൽ പത്താംക്ളാസുകാരനായ അഖിലിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ കുട്ടികളെ കൂടുതൽ തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന അപേക്ഷ ജുവനൈൽ കോടതി തള്ളി. തൊണ്ടിസാധനങ്ങൾ സംഭവസ്ഥത്തുനിന്നുതന്നെ കണ്ടെടുത്തതും, പ്രതികളെക്കൊണ്ട് പൊലീസ് മൃതദേഹം എടുപ്പിച്ചതും സംബന്ധിച്ച് ബാലാവകാശ കമ്മിഷൻ അന്വേഷണം നടത്തുന്നതിനാലാണ് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടുകൊടുക്കാതിരിക്കാൻ കാരണം. കഴിഞ്ഞ ദിവസം സമർപ്പിച്ച പൊലീസിന്റെ അപേക്ഷ ഭേദഗതി വരുത്തിയും നിയമ വിദഗ്ദ്ധരുമായി കൂടിയാലോചിച്ചുമാണ് വീണ്ടും സമർപ്പിച്ചത്. പ്രതികൾക്കു വേണ്ടി അഭിഭാഷകരായ പ്രശാന്ത് വി.കുറുപ്പും അഡ്വ.ബി. അരുൺദാസുംഹാജരായി.