അടൂർ: ചാരായം വാറ്റിയ കേസിൽ ഒരാൾ അറസ്റ്റിലായി. പന്നിവിഴ മനോജ് ഭവനത്തിൽ ഡേവിഡ് മാത്യൂവി (43)നെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ പുലർ ച്ചെ 1.50നായിരുന്നു അറസ്റ്റ്. വാറ്റുപകരണങ്ങൾ പിടിച്ചെടുത്തു. സി.ഐ.യു.ബിജു, എസ്.ഐ സുരേന്ദ്രൻ പിള്ള എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്

അടൂർ: വാഹന പരിശോധനയ്ക്കിടെ സ്കൂട്ടറിൽ നിന്ന് ചാരായം കണ്ടെത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. മണക്കാലതാഴത്തു മൺ ചുണ്ടോട്ട് വീട്ടിൽ എബിനെ (45) യാണ് സി.ഐ യു.ബിജു, എസ്.ഐ ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിൽ ഇന്നലെ വൈകിട്ട് 6.30ന് അറസ്റ്റ് ചെയ്തത്. രണ്ട് ലിറ്റർ ചാരായം പിടികൂടി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വാറ്റുപകരണങ്ങളും കണ്ടെടുത്തു. സ്കൂട്ടറിൽ ഉണ്ടായിരുന്ന മറ്റൊരാൾ ഓടിപ്പോയി.