കുന്നന്താനം: എസ്.എൻ.ഡി.പി യോഗം 4538-ാം ആർ. ശങ്കർ മെമ്മോറിയൽ കുന്നന്താനം പൊയ്ക ശാഖയുടെ ആഭിമുഖ്യത്തിൽ കുന്നന്താനം പഞ്ചായത്ത് കമ്മ്യുണിറ്റി കിച്ചണിലേക്ക് ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്തു. ശാഖാ പ്രസിഡന്റ് വിജീഷ് വിജയൻ, കുന്നന്താനം പഞ്ചായത്ത് പ്രസിഡന്റ് രാധാകൃഷ്ണകുറുപ്പിന് ഭക്ഷ്യധാന്യങ്ങൾ കൈമാറി. ശാഖാ സെക്രട്ടറി സദാനന്ദപണിക്കർ, യൂണിയൻ കമ്മിറ്റിയംഗം സി.പി.കൃഷ്ണൻ, കമ്മിറ്റിയംഗങ്ങളായ വനേഷ്, സുഗതപ്പണിക്കർ, ശശിധരൻ, വാർഡ് മെമ്പർ ബാബു കൂടത്തിൽ എന്നിവർ പങ്കെടുത്തു.