പത്തനംതിട്ട : പ്രവാസികള്‍ക്കായി രാജു എബ്രഹാം എം.എല്‍.എയുടെ ഓഫീസില്‍ ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു. വിദേശത്തുള്ള പ്രവാസികളുടെ പ്രശ്നങ്ങള്‍ അറിയുന്നതിനും പരിഹാരം കാണുന്നതിനും അവരെ സഹായിക്കുന്നതിനും ഉദ്ദേശിച്ചാണു ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചിരിക്കുന്നത്. പ്രത്യേകിച്ച് വിദേശത്ത് താമസിക്കുന്ന രോഗികള്‍ക്ക് നാട്ടില്‍നിന്നും മരുന്ന് എത്തിച്ചു നല്‍കണമെങ്കില്‍ അവരുടെ ബന്ധുക്കള്‍ മരുന്നും അതിന്റെ കുറിപ്പടിയും ബില്ലും കൊണ്ടുവരുന്ന ആളിന്റെ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പുമായി എം.എല്‍.എ ഓഫീസിലെത്തി ഹെല്‍പ്പ് ഡെസ്‌ക്കുമായി ബന്ധപ്പെട്ടാല്‍ മതിയാകും. ഇത് അയച്ചു നല്‍കുന്നതിന്റെ ചെലവ് അവരവര്‍ തന്നെ വഹിക്കണം. 2020 ജനുവരി ഒന്നിന് ശേഷം നാട്ടിലെത്തി തിരിച്ചുപോകാന്‍ കഴിയാതെ വന്ന പ്രവാസികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന 5000 രൂപ ലഭിക്കുന്നതിനുവേണ്ട സഹായ സഹകരണങ്ങളും ഹെല്‍പ്പ് ഡെസ്‌ക്ക് വഴി നല്‍കും. കേരള പ്രവാസി സംഘം ഏരിയാ കമ്മിറ്റിയാണു ഹെല്‍പ്പ് ഡെസ്‌ക് നിയന്ത്രിക്കുന്നത്. രാവിലെ പത്തുമുതല്‍ പകല്‍ ഒന്നുവരെയാണ് ഹെല്‍പ്പ് ഡെസ്‌ക്കിന്റെ പ്രവര്‍ത്തനം. പ്രവാസി സംഘം പ്രസിഡന്റ് ചാണ്ടി മാത്യു, സെക്രട്ടറി ജേക്കബ് മാത്യു എന്നിവര്‍ പങ്കെടുത്തു. ബന്ധപ്പെടേണ്ട നമ്പര്‍- ജേക്കബ് മാത്യു 9400273505, ചാണ്ടി മാത്യു 9447704316, സണ്ണി കുളമടയില്‍ 9539441657.