പത്തനംതിട്ട : ലോക്ക്ഡൗൺ കാലത്ത് ഭക്ഷ്യ വസ്തുക്കൾക്ക് അമിതവില ഈടാക്കുന്നുണ്ടോ എന്നും ഭക്ഷ്യ വസ്തുക്കളുടെ അളവ് തൂക്കം, ഗുണമേൻമ എന്നിവ ഉറപ്പാക്കുന്നുണ്ടോ എന്നും പരിശോധിക്കുന്നതിന് ജില്ലാ കളക്ടറുടെ നിർദ്ദേശാനുസരണം കോഴഞ്ചേരി താലൂക്കിലെ വിവിധ കടകളിൽ പരിശോധന നടത്തി. കോഴഞ്ചേരി തഹസിൽദാർ കെ. ഓമനക്കുട്ടൻ, ബി.ബാബുലാൽ എന്നിവരുടെ നേതൃത്വത്തിൽ റവന്യൂ, പോലീസ്, ഭക്ഷ്യപൊതുവിതരണം, ലീഗൽ മെട്രോളജി, ആരോഗ്യം, ഭക്ഷ്യസുരക്ഷാ വിഭാഗങ്ങൾ ചേർന്നാണ് പരിശോധന നടത്തിയത്. കുപ്പിവെളളത്തിന് അമിത വില ഈടാക്കിയതിന് പത്തനംതിട്ട അരുൺ കൂൾബാർ ആൻഡ് സ്റ്റേഷനറി, പത്തനംതിട്ട ചരിവുകാലായിൽ ബേക്കറി എന്നീ സ്ഥാപനങ്ങളിൽ നിന്നും 5000 രൂപ വീതവും ത്രാസിൽ സീൽ ഇല്ലാത്തതിന് പത്തനംതിട്ട ചോയിസ് ബേക്കറിയിൽ നിന്നും 2000 രൂപയും ഉൾപ്പെടെ 12000 രൂപ പിഴ ഈടാക്കി.