nooh

പത്തനംതിട്ട : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സഹായമായി വിഷു കൈനീട്ടവും സംഭാവനകളുമായി ലഭിച്ച പണവും ചെക്കുകളും മാത്യു ടി. തോമസ് എം.എൽ.എ ജില്ലാ കളക്ടർ പി.ബി.നൂഹിനു കൈമാറി. വിവിധ ആളുകൾ നൽകിയ 39,650 രൂപയാണ് എം.എൽ.എ കൈമാറിയത്. തിരുവല്ല കുറ്റൂർ മണിമലയിൽ നിരഞ്ചന, സായ് ലക്ഷ്മി, ആവണി, അമേയ എന്നിവർക്ക് വിഷു കൈനീട്ടമായി ലഭിച്ച 5150 രൂപ, കവിയൂർ ശിവാനി ശിവദാസ്, ആദർശ്, ആഷിക്, അനാമിക, നിധിൻ, ദുർഗ, ആദിദേവ് എന്നിവർക്കു വിഷു കൈനീട്ടമായി ലഭിച്ച 2000 രൂപ എന്നിവയും കവിയൂർ കുടുംബശ്രീ അമ്മ ബഡ്ജറ്റ് ഹോട്ടൽ ഉടമ നൽകിയ 3500 രൂപയും ഇതിൽപ്പെടും. കൂടാതെ വിവാഹത്തിന്റെ സംഭാവനയായി കുറ്റൂർ ഈസ്റ്റിൽ നിന്നും പുഷ്പമംഗലത്ത് പ്രശാന്ത്, അഞ്ചന എന്നിവർ 3000 രൂപ, സാമൂഹ്യക്ഷേമ പെൻഷൻ ലഭിച്ച നെടുമ്പ്രം പൊടിയാടി ലക്ഷ്മിഭവൻ ഗീതാ ഗണേശൻ, ഗണേശൻ, നീതു എന്നിവർ ചേർന്ന് 3000 രൂപ, അഭിരാമം മനക്കച്ചിറ തിരുവല്ലയിൽ രാജൻ ബാബുവിൽ നിന്നും 10,000 രൂപയുടെ ചെക്ക്, മഞ്ഞാടി ഊര്യത്തറ മേരിക്കുട്ടി വർഗീസ് നൽകിയ 13,000 രൂപയുടെ ചെക്ക് എന്നിവ ഉൾപ്പെടെ 16,650 രൂപയും 23,000 രൂപയുടെ ചെക്കുമാണ് മാത്യു ടി. തോമസ് എം.എൽ.എ കളക്ടറേറ്റിലെത്തി ജില്ലാ കളക്ടർക്ക് കൈമാറിയത്.