karuna

ചെങ്ങന്നൂർ: കരുണയുടെ നേതൃത്വത്തിൽ വൃക്ക രോഗികൾക്കുള്ള ധനസഹായ വിതരണം തോമസ് മാർ തിമോഥെയോസ് എപ്പിസ്‌കോപ്പ ഉദ്ഘാടനം ചെയ്തു. സജി ചെറിയാൻ എം.എൽ.എഅദ്ധ്യക്ഷത വഹിച്ചു.
കരുണ അംഗങ്ങളുടേയും മറ്റു സുമനസുകളുടെയും സഹായത്തോടെയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളുടെ തുടർച്ചയായി വൃക്ക, കരൾ,ഹൃദയം സംബന്ധമായ രോഗങ്ങൾ ഉള്ളവർക്കുള്ള സാമ്പത്തിക സഹായമാണ് വിതരണം ചെയ്തത്. സഭയുടെ സംഭാവനയായ അര ലക്ഷം രൂപ കരുണ ചെയർമാൻ സജി ചെറിയാൻ എം.എൽ.എ യ്ക്ക് ഭദ്രാസനാഥിപൻ തോമസ് മാർ തിമോഥെയോസ് എപ്പിസ്‌കോപ്പ കൈമാറി.
ജില്ലാ പഞ്ചായത്തംഗം ജെബിൻ പി.വർഗീസ്, കരുണ ജന:സെക്രട്ടറി എൻ.ആർ സോമൻ പിള്ള, ട്രഷറാർ കെ.ആർ മോഹനൻ പിള്ള , രാജു പറങ്കാമൂട്ടിൽ ,അഡ്വ. ശശികുമാർ, അഡ്വ. സുരേഷ് മത്തായി, എം.കെ.മനോജ്, വികാരി ജനറാൽ റവ. ജയൻ തോമസ്, ഭദ്രാസന സെക്രട്ടറി റവ. തോമസ് ജോർജ് എന്നിവർ പങ്കെടുത്തു.