ചെങ്ങന്നൂർ: കുടുംബശ്രീകൾക്ക് ലോൺ നൽകാമെന്ന് പറഞ്ഞ് മോഹിപ്പിച്ച ശേഷം അവരെ വഞ്ചിച്ചെന്ന് ആരോപിച്ച് സർക്കാരിനെതിരെ ബി.ജെ.പി വെണ്മണി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രേതിഷേധ നിൽപ്പ് സമരം നടത്തി.രാജ്യം മുഴുവൻ പ്രതിസന്ധിയെ നേരിടുമ്പോൾ അതിലും വലിയ പ്രതിസന്ധിയാണ് സാധാരണ കുടുംബശ്രീ പ്രവർത്തകർ നേരിടുന്നത്. ഇത്തരമൊരു പ്രതിസന്ധിയെ ബി.ജെ.പി നേരിടുവാൻ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഒന്നാം ഘട്ടമായി ഇന്നത്തെ നിൽപ്പ് സമരം നടത്തിയത്. നിൽപ് സമരം ബി.ജെ.പി ചെങ്ങന്നൂർ മണ്ഡലം ട്രഷറർ മനു കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അനിൽ അമ്പാടി അദ്ധ്യക്ഷനായി.ജനറൽ സെക്രട്ടറി ബിജു തച്ചടി,വൈസ് പ്രസിഡന്റ്മാരായ സുജ.ജി,ആനന്ദൻ പുന്തല, സെക്രട്ടറിമാരായ നോഹരൻ മണക്കാല,സി.കെ.ഹരി എന്നിവരുടെ നേതൃത്വത്തിൽ വെണ്മണി പഞ്ചായത്തിൽ പതിനഞ്ച് വാർഡുകളിലായി 50 സ്ഥലത്ത് നിൽപ്പ് സമരം നടത്തി.