പത്തനംതിട്ട: കൊവിഡ് ബാധിതതരായ പ്രവാസികൾക്ക് സംരക്ഷണമൊരുക്കണമെന്ന് ആവശ്യപ്പെട്ട് പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം, ജില്ലാ പ്രസിഡന്റ് മാത്യു പാറക്കൽ എന്നിവർ ഇന്ന് രാവിലെ ഒൻപത് മുതൽ വൈകിട്ട് ആറു വരെ പത്തനംതിട്ട പാസ്‌പോർട്ട് സേവാ കേന്ദ്രത്തിനു മുമ്പിൽ ഏകദിന സത്യഗ്രഹം നടത്തും. മടങ്ങി എത്തുവാൻ ആഗ്രഹിക്കുന്ന എല്ലാ പ്രവാസികളേയും ചാർട്ടേഡ് വിമാനങ്ങൾ ഉപയോഗിച്ച് നാട്ടിൽ എത്തിക്കുക, ജോലി നഷ്ടപ്പെട്ട് വിദേശത്തും നാട്ടിലുള്ളതുമായ പ്രവാസി കുടുംബങ്ങൾക്കും പുന:രധിവാസ സഹായ പാക്കേജ് പ്രഖ്യാപിക്കുക, പ്രവാസികളോടുള്ള കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ അവഗണ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സത്യഗ്രഹം.