കടമ്പനാട്: കടമ്പനാട് പഞ്ചായത്തിന്റെയും പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ ദേശീയ മലമ്പനി നിവാരണ ദിനം ആചരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എ.ആർ. അജീഷ് കുമാർ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.ലീന അദ്ധ്യക്ഷത വഹിച്ചു. മെഡിക്കൽ ഒാഫീസർ ട്രീസ ലീൻ മലമ്പനി ദിനാചരണ സന്ദേശം നൽകി. ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ് കുഴുവേലിൽ, പബ്ളിക് ഹെൽത്ത് നഴ്സ് അന്നമ്മ കെ. തോമസ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ബിന്ദുകുമാർ, ഉഷ, മഞ്ജു, നഴ്സ് ഷീല എന്നിവർ സംസാരിച്ചു.