 
കൊക്കാത്തോട്: കാറ്റിൽ കൂറ്റൻ മരം ഒടിഞ്ഞുവീണ് നാശനഷ്ടം. കൊക്കാത്തോട് എസ്.എൻ.ഡി.പി. ജംഗ്ഷനു സമീപം മാടപ്പാട് വീട്ടിൽ കേരളകൗമുദി ഏജന്റ് എം.ഡി.ഷായുടെ വീട്ടുവളപ്പിലെ റബ്ബർ റോളറുകളും വൃക്ഷങ്ങളുമാണ് സമീപത്തെ വസ്തുവിലെ 50 വർഷം പഴക്കമുള്ള പുളിവാകമരം കാറ്റിൽ ഒടിഞ്ഞ് വീണതു മൂലം നശിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 3:30 നാണ് സംഭവം. രണ്ട് റബ്ബർ റോളറുകളും തകർന്നു, റബ്ബർ റോളർപ്പുരയും, സമീപത്തെ 12 റബ്ബർ മരങ്ങളും, ഒരു തെങ്ങും നശിച്ചു. ഒന്നര ലക്ഷം രൂപയുടെ നഷ്ടമുണ്ട്. അപകടാവസ്ഥയിലുള്ള പുളിവാകമരത്തിന്റെ ശിഖരങ്ങൾ മുറിച്ചു തരണമെന്നാവശ്യപ്പെട്ട് നേരത്തെ അരുവാപ്പുലം ഗ്രാമപഞ്ചായത്തിൽ പരാതി നൽകിയിരുന്നു. ഗ്രാമപഞ്ചായത്ത് മരത്തിന്റെ ഉടമസ്ഥന് നോട്ടീസ് നൽകിയെങ്കിലും തുടർ നടപടിയുണ്ടായില്ല.