അടൂർ :മണക്കാല താഴത്തുമണ്ണിൽ നിന്ന് വാറ്റുപകരണങ്ങളും ചാരായവുമായി ചുണ്ടോടു വീട്ടിൽ എബി ജോൺ എബ്രഹാമിനെ അറസ്റ്റുചെയ്തു. എബിയുടെ വീട് കേന്ദ്രീകരിച്ച് വാറ്റുചാരായ വിൽപ്പന നടന്നുവരുന്നു എന്ന വിവരത്തെ തുടർന്നാണ് പൊലീസ് പരിശോധന നടത്തിയത്. വീട്ടിൽ നിന്ന് രണ്ടു ലിറ്റർ ചാരായവും സമീപത്തെ കുളത്തിൽ നിന്ന് വാറ്റുപകരണങ്ങളും കണ്ടെത്തി. ഇയാൾ 2018 ൽ വ്യാജ വിദേശമദ്യം നിർമ്മിച്ച കേസിൽ പ്രതിയാണ്. മാഞ്ഞാലി സ്വദേശി ദീപു പ്രതിയോടൊപ്പം ഉണ്ടായിരുന്നെങ്കിലും പൊലീസിനെ കണ്ടതോടെ ഓടിരക്ഷപ്പെട്ടു. സി.ഐ യു.ബിജുവിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ അനൂപ് , ശ്രീജിത്ത്, എ.എസ്.എെ ബിജു, സി.പി.ഒ മാരായ രാജേഷ്, മുനീർ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.