ചെങ്ങന്നൂർ: യൂത്ത് കോൺഗ്രസ് നേതാവ് സുഹൈൽ ഹസൻ വധശ്രമകേസിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും അക്രമ രാഷ്ട്രീയത്തിന് അറുതിവരുത്തണം എന്ന് ആവശ്യപ്പെട്ടും കോൺഗ്രസ് നേതൃത്വത്തിൽ ആർ.ഡി.ഒ ഓഫീസിന് സമീപം പ്രധിഷേധ ജ്വാല സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് വി.എൻ.രാധാകൃഷ്ണപണിക്കർ, ഐ.എൻ.ടി.യു.സി ജില്ലാ ജനറൽ സെക്രട്ടറി കെ.ദേവദാസ്, മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുജജോൺ, മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.ആർ.മുരളിധരൻ നായർ, സേവാദൾ ജില്ലാ വൈസ് ചെയർമാൻ സോമൻ പ്ലാപ്പള്ളി എന്നിവർ നേതൃത്വം നൽകി.