പത്തനംതിട്ട : ലോക്ക് ഡൗൺ കാലയളവിൽ ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യവുമായി കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയിൽ സൗജന്യ ടെലി പരിശോധനാ സേവനം ആരംഭിച്ചു.വിവിധ വിഭാഗങ്ങളിലായി ചികിത്സയിലിരിക്കുന്ന രോഗികൾക്ക് സൗജന്യ ടെലി പരിശോധനാ സംവിധാനം ഇതിലൂടെ ലഭ്യമാണ്. രോഗികൾക്കും ഡോക്ടറിനും പരസ്പരം കാണുന്നതിനും പ്രതിവിധികൾ നിർദേശിക്കുന്നതിനുമുള്ള സൗകര്യവും ടെലി പരിശോധനയിലൂടെ ലഭ്യമാണ് . ഇതോടൊപ്പം മരുന്നുകൾ നിർദ്ദേശിക്കുന്നവർക്ക് വീടുകളിൽ ലഭ്യമാകുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുള്ളതായി മെഡിക്കൽ സൂപ്രണ്ട് ഡോ.ചെറിയാൻ മാത്യു അറിയിച്ചു.പത്തനംത്തിട്ട ജില്ലയിലെ പത്ത് കിലോമീറ്റർ ചുറ്റളവിലുള്ളവർക്ക് മരുന്ന് വിതരണ സേവനം ലഭ്യമാണ് .തിങ്കളാഴ്ച മുതൽ സൗജന്യ ടെലി മെഡിക്കൽ പരിശോധനാ സൗകര്യവും മരുന്ന് വിതരണവും ലഭ്യമായിരിക്കും.ടെലി മെഡിക്കൽ സേവനത്തിനും ബുക്കിംഗിനുമായി 9562501213 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.