തിരുവല്ല: പ്രവാസികളോടുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അവഗണനയ്ക്കെതിരെയും നാട്ടിലേക്ക് മടങ്ങിവരാൻ ആഗ്രഹിക്കുന്നവരെ പ്രത്യേക വിമാനത്തിൽ തിരികെ എത്തിക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് തിരുവല്ല മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ മേയ് രണ്ടിന് രാവിലെ 10 മുതൽ ഹെഡ് പോസ്റ്റോഫീസ് ഉപരോധിക്കും. കെ.പി.സി.സി. നിർവാഹക സമിതി അംഗം പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പ്രസിഡൻ്റ് ആർ.ജയകുമാർ അദ്ധ്യക്ഷത വഹിക്കും.