കലഞ്ഞൂർ: തൊഴിലുറപ്പിൽ 90 കുടുംബങ്ങൾക്ക് വ്യക്തിഗത ജീവനോപാധി അടിസ്ഥാന സൗകര്യങ്ങളായ കാലിത്തൊഴുത്ത്, ആട്ടിൻകൂട്, കോഴിക്കൂട് എന്നിവ നൽകി ജില്ലയിൽ ഒന്നാമതായി. 923 കുടുംബങ്ങൾക്ക് 100 ദിവസം തൊഴിൽ നൽകിയ പഞ്ചായത്ത് ഒരു കുടുംബത്തിന് 68.91 ശരാശരി തൊഴിൽ ദിനങ്ങളും നൽകി.
സാധന സാമഗ്രി ഉപയോഗം മുൻ സാമ്പത്തിക വർഷം 6.65 ആയിരുന്നത് 35.6 ആയി ഉയർന്നു. കാലിത്തൊഴുത്ത്, ആട്ടിൻകൂട്, കോഴിക്കൂട് എന്നിവ നിർമ്മിക്കുന്നതിനാണ് സാധന സാമഗ്രി ഇനത്തിൽ കൂടുതൽ തുക ചെലവഴിച്ചത്.
8.17 കോടി രൂപ ചെലവഴിച്ച് പദ്ധതിചെലവിൽ ജില്ലയിൽ രണ്ടാം സ്ഥാനത്ത് എത്തി. 2769 കുടുംബങ്ങൾക്കായി 1.90 ലക്ഷം തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ച പഞ്ചായത്ത് തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കുന്നതിലും ജില്ലയിൽ രണ്ടാമതായി
ജലസേചനത്തിനായി 22 കിണറുകളും, അഞ്ച് കുളങ്ങളും, 50 തോടുകളുടെ നവീകരണവും, വനമേഖലയൽ തടയണ നിർമ്മാണവും പൂർത്തീകരിച്ചു. 24 കോൺക്രീറ്റ് റോഡുകളുടെ നിർമ്മാണവും പൂർത്തീകരിച്ചു.അങ്കണവാടി കെട്ടിടങ്ങളുടെ നിർമ്മാണം, കളിസ്ഥല നിർമ്മാണം എന്നീ പ്രവൃത്തികൾ ആരംഭിച്ചു.