കോന്നി: ലോക് ഡൗൺ കാലത്ത് പഞ്ചായത്തിലെ നാല് വനിത അംഗങ്ങൾ ചേർന്ന് രുചി പദ്ധതിക്ക് തുടക്കം കുറിച്ചു.തങ്ങളുടെ വാർഡുകളിലെ മുഴുവൻ വീടുകളിലും സൗജന്യമായി പച്ചക്കറികൾ എത്തിച്ചു കൊടുക്കുന്നതാണ് പദ്ധതി.പഞ്ചായത്ത് പ്രസിഡന്റ് എം.രജനി,അംഗങ്ങളായ ദീനാമ്മ റോയി,സുലേഖ വി.നായർ,ലിസി സാം എന്നിവരാണ് തങ്ങളുടെ രണ്ട് മാസത്തെ ഓണറേറിയം ഉപയോഗിച്ച് എല്ലാ വീടുകളിലും പച്ചക്കറിയെത്തിക്കുന്നതെന്ന് സുലേഖ വി.നായർ പറഞ്ഞു.