മല്ലപ്പള്ളി: പിങ്ക് കാർഡിന് റേഷൻ കടകളിൽ എത്തിച്ച പലവ്യഞ്ജന കിറ്റുകൾ വിതരണം ചെയ്യുവാൻ വീണ്ടും കാലതാമസം എടുക്കുന്നത് പാവപ്പെട്ട ജനങ്ങളോടുള്ള വഞ്ചനയാണെന്നും അത് തിരുത്താൻ സർക്കാർ തയാറാകുന്നില്ലെങ്കിൽ ജനാധിപത്യ മാർഗത്തിലുള്ള പ്രതിഷേധ പരിപാടികൾ നേരിടേണ്ടിവരുമെന്ന് ഇന്ത്യൻ യൂണിയൻ ദളിത് ലീഗ് ജില്ലാ കമ്മിറ്റി അറിയിച്ചു.മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി സമദ് മേപ്രത്ത് യോഗം ഉദ്ഘാടനം ചെയ്തു.ഇന്ത്യൻ യൂണിയൻ ദളിത് ലീഗ് ജില്ലാ പ്രസിഡന്റ വിജയൻ വെള്ളയിൽ അദ്ധ്യക്ഷത വഹിച്ചു. കെ.കെ. കൊച്ചുരാമൻ,കെ.ജി.ദേവരാജൻ,പി.ജെ.രാജു ,കെ.എം.മനോജ് കുമാർ, സന്തോഷ്.പി.എസ്,സോമൻ. കെ.കെ എന്നിവർ പ്രസംഗിച്ചു.