കോന്നി: എക്സസൈസ് നടത്തിയ റെയ്ഡിൽ പ്രമാടം,പൂവക്കാട് കെ.ഐ.പി കനാലിന്റെ സമീപത്തു നിന്നും ചാരായം വിൽപ്പന നടത്തിയ പൂങ്കാവ് പുത്തൻ പുരയ്ക്കൽ സുനിൽ സാമുവേൽ (43), ജോണി ഹിൽസിൽ, ബിജു. എം. തങ്കച്ചന്റെ എന്നിവരുടെ പേരിൽ കേസെടുത്തു.സമീപത്തു നിന്നും 50 ലിറ്റർ കോടയും,വാറ്റു ഉപകരണങ്ങളും പിടികൂടി.സുനിൽ സാമുവേലിനെ ഓടിച്ചിട്ടു പിടികൂടുകയായിരുന്നു.ബിജു.എം തങ്കച്ചൻ ഓടിപ്പോയതിനാൽ അറസ്റ്റു ചെയ്യാൻ സാധിച്ചില്ല.ഇവിടെ ചാരായ വിൽപന നടത്തുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.ഇന്നലെ രാത്രി 11.30ന് നടന്ന റെയ്ഡിൽ എക്‌സൈസ് ഇൻസ്‌പെക്ടർ ജി.പ്രശാന്ത്,പ്രിവന്റീവ് ഓഫീസർ ആർ.സന്തോഷ്,സിവിൽ എക്‌സൈസ് ഓഫീസർമാരായ എസ്.അജി, ഷാജി ജോർജ്ജ്,രാഹുൽ എന്നിവർ പങ്കെടുത്തു.