30-cgnr-rto
ആർടിഒ ജി.ഉഷാകുമാരിയും സംഘവും ചെങ്ങന്നൂർ ചന്തയിലെ കച്ചവടക്കാർക്ക് നിർദ്ദേശങ്ങൾ നൽകുന്നു

ചെങ്ങന്നൂർ: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ അയവ് വതോടുകൂടി ഇന്നലെ നഗരം തിരക്കിൽ അകപെട്ടു. കർശന നടപടികളും നിർദ്ദേശവുമായി ആർ.ഡി.ഒ ജി.ഉഷാകുമാരി. കച്ചവടസ്ഥാപനങ്ങളിലെ എല്ലാരും മാസ്‌ക് ധരിക്കണമെന്നും മാസ്‌ക് ധരിക്കാതെ എത്തുന്ന ഉപഭോക്താവിന് സാധനം നൽകരുതെന്നും നിർദ്ദേശം നൽകി.വാഹനങ്ങൾ കർശന പരിശോധനയ്ക്ക് വിധേയമാക്കാനും മാസ്‌ക് ധരിക്കാതെയും അത്യാവശ്യങ്ങൾക്കല്ലാതെ പുറത്തിറങ്ങുന്ന വാഹനങ്ങൾക്കും പിഴയടക്കാനും പൊലീസിന് നിർദ്ദേശം നൽകി.ചെങ്ങന്നൂരിലെ ചില കച്ചവടസ്ഥാപനങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച ചങ്ങനാശേരിയിൽ നിന്നുള്ള തൊഴിലാളികളും മറ്റുള്ളവരും എത്തിയതായി വിവരം ലഭിച്ചതിനെ തുടർന്ന് പരിശോധന ശക്തമാക്കി.ചുമട്ടു തൊഴിലാളികൾ ഉൾപ്പെടെ എത്തിയതായാണ് വിവരം ലഭിച്ചത്.നഗരത്തിലെ കടയിൽ നിന്നും ഒരാളെ കണ്ടെത്തുകയും ചെയ്തു. ഇദ്ദേഹത്തെ മെഡിക്കൽ പരിശോധനക്ക് ശേഷം വീട്ടിൽഅയച്ചു. നേരത്തെ കൊവിഡ് സ്ഥിരീകരിച്ച പഞ്ചായത്തുകളിലും ആർ.ഡി.ഒ യുടെ സംഘം നിരീക്ഷണം നടത്തി. ആർഡിഒ ജി.ഉഷാകുമാരി, ഡെപ്യൂട്ടി തഹസിൽദാർ ശ്രീകല.ജെ(ഡിസ്റ്റാറ്റർ മാനേജ്‌മെന്റ്),റവന്യൂ ഉദ്യോഗസ്ഥരായ രാംരാജ്, പ്രദീപ് എന്നിവരാണ് പരിശോധന നടത്തിയത്.