ചെങ്ങന്നൂർ: നഗരസഭയുടെ ജനകീയ ഹോട്ടലിൽ 25 രൂപയുടെ ഉച്ചഭക്ഷണ വിതരണം ആരംഭിച്ചതായി നഗരസഭ ചെയർമാൻ കെ.ഷിബു രാജൻ അറിയിച്ചു.നേരത്തെ ഉച്ചഭക്ഷണം ലോക്ഡൗണിനു ശേഷം ആരംഭിക്കാനായിരുന്നു തീരുമാനം.ദിവസേന ഉച്ചഭക്ഷണത്തിനായി നിരവധി പേർ അന്വേഷിച്ച് എത്താൻ തുടങ്ങിയതോടെ വിതരണം ആരംഭിക്കാൻ തീരുമാനിക്കുകയായിരുന്നു.ചിക്കൻ ബിരിയാണി,വെജിറ്റബിൾ ബിരിയാണി, പ്രഭാത ഭക്ഷണം,പലഹാരങ്ങൾ എന്നിവയ്ക്കും തിരക്കേറി വരികയാണ്.ചിക്കൻ ബിരിയാണി 80രൂപ,വെജിറ്റബിൾ ബിരിയാണി 40രൂപ ചപ്പാത്തി 7രൂപ, ഇടിയപ്പം 6രൂപ, പാലപ്പം 6രൂപ, ചിക്കൻ കറി 40രൂപ എന്നീ കുറഞ്ഞ നിരക്കുകളിൽ പാഴ്സലായി മാത്രമാണ് ആഹാരങ്ങൾ വിതരണം ചെയ്യുന്നത്. രാവിലെ 8 മുതൽ വൈകിട്ട് 5 വരെയാണ് ഹോട്ടൽ പ്രവർത്തിക്കുന്നത്. ലോക് ഡൗൺ നിയന്ത്രണങ്ങക്കു ശേഷം കൂടുതൽ ആഹാര സാധനങ്ങൾ ലഭ്യമാക്കുവാനും,ഹോട്ടലിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനും സൗകര്യം ലഭിക്കുമെന്നും ചെയർമാൻ കെ.ഷിബു രാജൻ പറഞ്ഞു.