30-tipper-jcb
ചെറിയനാട് പഴംചിറ പാടശേഖരത്ത് മണ്ണെടുപ്പ് നടത്തിയ ടിപ്പറും ജെ സി ബി യും റവന്യു വകുപ്പ് പിടികൂടിയപ്പോൾ

ചെങ്ങന്നൂർ: ലോക് ഡൗണിലും അധികാരികളുടെ കണ്ണുവെട്ടിച്ച് ചെറിയനാട് പഴം ചിറ പാടശേഖരത്ത് കഴിഞ്ഞ ദിവസം മണ്ണെടുത്തു കൊണ്ടിരുന്ന ജെ.സി.ബി.യും ടിപ്പറും ചെങ്ങന്നൂർ തഹസിൽദാറും സംഘവും പിടികൂടി. മുൻപ് ഇവിടെ ബണ്ട് കെട്ടുന്ന ആവശ്യത്തിനായി റോഡ് നിർമ്മിച്ചിരുന്നു. പിന്നീടത് നീക്കം ചെയ്യാതെ കിടക്കുകയായിരുന്നു.എന്നാലിപ്പോൾ കൃഷിയിറക്കുന്നതിന് ഈ ബണ്ട് തടസമാകുമെന്നു ചൂണ്ടിക്കാട്ടിയാണ് ചെറിയനാട് സ്വദേശികൾ ടിപ്പറും,ജെസിബിയുമായി എത്തി മണ്ണെടുപ്പ് തുടങ്ങിയത്.നാട്ടുകാരുടെ പരാതിയെ തുടർന്നാണ് ചെങ്ങന്നൂരിൽ നിന്നും തഹസിൽദാർ എസ്.മോഹനൻ പിള്ളയുടെ നേതൃത്വത്തിൽ ഡെപ്യൂട്ടി തഹസീൽദാർ ടി.എൻ, ദീപ്തി,വില്ലേജ് ആഫീസർ എസ് .സുധാകരൻ, വില്ലേജ് അസി.ആർ ജഗദീഷ് എന്നിവർ സ്ഥലത്തെത്തി ടിപ്പറും ജെ സി ബി യും കയ്യോടെ കസ്റ്റഡിയിലെടുത്തത്.