കോന്നി: ഇളകൊള്ളൂരില്‍ വീട്ടുമുറ്റത്ത് ഗ്യാസ് സിലിണ്ടറില്‍ പ്രഷര്‍കുക്കര്‍ ഉപയോഗിച്ച് വ്യാജചാരായം നിര്‍മ്മിച്ച രണ്ടുപേരെ എസ്.ഐ കുരുവിള സക്കറിയയും സംഘവും അറസ്റ്റ് ചെയ്തു. ഇളകൊള്ളൂര്‍ മേലേടത്ത് പ്രദീപ്കുമാര്‍(38), കൊട്ടക്കാട്ട് ജ്യോതിഷ് എന്നിവരാണ് പിടിയിലായത്.