കോന്നി: സി.പി.എം കോന്നിതാഴം ലോക്കൽ കമ്മിറ്റി മൂന്നാംഘട്ട പച്ചക്കറി വിത്തുകളുടെ വിതരണം ആരംഭിച്ചു.1100 വീടുകളിലായി 17 ഇനം പച്ചക്കറി വിത്തുകൾ അടങ്ങുന്ന കിറ്റാണ് ലോക്കൽകമ്മിറ്റി വിതരണം ചെയ്യുന്നത്.മഹാമാരിയുടെ രൗദ്രതയും കേരളത്തിന്റെ പ്രത്യേകതയും മനസിലാക്കി ഭക്ഷ്യ സ്ഥിതിയിൽ സ്വയം പര്യാപ്തത നേടണമെന്ന മുഖ്യമന്ത്രിയുടെയും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിന്റെയും ആഹ്വാനത്തിന്റെ അടിസ്ഥാനത്തിലാണ് വിത്തു വിതരണം ആരംഭിച്ചത്.ആദ്യഘട്ടത്തിൽ 210 വീടുകളിലായി
ഏഴിനം പച്ചക്കറി വിത്തുകളും രണ്ടാംഘട്ടത്തിൽ 450 ഏത്തവാഴ വിത്തുകളുമാണ് ലോക്കൽ കമ്മിറ്റി വിതരണം ചെയ്തത്.ചുമതലപ്പെട്ട പാർട്ടിപ്രവർത്തകർ വീടുകൾ കയറി കൃഷിയുടെ പ്രാധാന്യവും നിലവിലെ സാഹചര്യങ്ങളും വിശദീകരിച്ചാണ് വിത്തുകൾ വിതരണം ചെയ്യുന്നത്. കൃഷി ചെയ്യുന്നവർക്ക് ആവശ്യമായ തുടർ സഹായങ്ങളും പാർട്ടിപ്രവർത്തകർ ഉറപ്പുവരുത്തുന്നുണ്ട്.മൂന്നാംഘട്ട ഘട്ട പച്ചക്കറി വിത്തുകളുടെ വിതരണോദ്ഘാടനം കെ.യു ജനീഷ് കുമാർ എം.എൽ.എ നിർവഹിച്ചു.ഭക്ഷ്യ സ്ഥിതിയിൽ സ്വയംപര്യാപ്തത നേടേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.കോന്നിതാഴം ലോക്കൽ കമ്മിറ്റി സെക്രട്ടറി ജിജോ മോഡി,ഏരിയാ കമ്മിറ്റി അംഗം എം.എസ് ഗോപിനാഥൻ,കെ.പി ശിവദാസ്,മിഥുൻ മോഹൻ,എന്നിവർ പങ്കെടുത്തു.