പത്തനംതിട്ട: വിദേശത്തു നിന്ന് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം, ജില്ലാ പ്രസിഡൻറ് മാത്യു പാറക്കൽ എന്നിവർ പത്തനംതിട്ട പാസ്പോർട്ട് സേവാ കേന്ദ്രത്തിന് മുൻപിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സത്യാഗ്രഹം നടത്തി. ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്തു.
മറ്റ് എല്ലാ രാജ്യങ്ങളും തങ്ങളുടെ പൗരന്മാരെ വിദേശ രാജ്യങ്ങളിൽ നിന്ന് പ്രത്യേക വിമാനങ്ങൾ അയച്ച് തിരികെ കൊണ്ടുപോയിട്ടും പ്രവാസി ഇന്ത്യക്കാരെ തിരികെക്കൊണ്ടുവരുന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ തികഞ്ഞ അലംഭാവമാണ് കാണിക്കുന്നതെന്ന് ആന്റോ ആന്റണി പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്,
ജോയി ജോർജ്ജ്, ഷിബു റാന്നി,പി.കെ ഇക്ബാൽ, റനീസ് മുഹമ്മദ്, അജിത് മണ്ണിൽ, ജോസ് കൊടുംന്തറ എന്നിവർ പ്രസംഗിച്ചു.