പത്തനംതിട്ട : ലോക്ക് ഡൗണിലും പ്രവർത്തിക്കുന്ന ബിറ്റുമിൻ പ്ലാന്റ് ജനങ്ങളുടെ ജീവിതം ദുരിതത്തിലാക്കുന്നു.മന്ത്രിയും കളക്ടറുമടക്കമുള്ള അധികാരികൾക്ക് പരാതി നൽകിയെങ്കിലും ഇതുവരെ ആരും തിരിഞ്ഞു നോക്കിയിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി.കോയിപ്രം പഞ്ചായത്തിൽ 10-ാം വാർഡിൽ പ്രവർത്തിയ്ക്കുന്ന ബിറ്റുമിൻ പ്ലാന്റ് സുരക്ഷാ ക്രമീകരണങ്ങൾ ഒന്നും പാലിക്കാതെയാണ് പ്രവർത്തനം നടത്തുന്നത്.2012 ൽ 7.5 മീറ്റർ ആയിരുന്ന പ്ലാന്റിന്റെ പുക കുഴലിന്റെ നീളം മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിർദേശ പ്രകാരം 40 മീറ്റർ ആയി ഉയർത്തിയിരുന്നു.പട്ടികജാതി കോളനിയടക്കമുള്ള പ്രദേശമാണിത്.പ്ലാന്റിനടുത്ത് താമസിക്കുന്ന വ്യക്തിയുടെ പരാതിയിൽ പട്ടികജാതി ഗോത്ര വർഗ കമ്മിഷൻ പ്ലാന്റും പരിസരവും കോളനിയും സന്ദർശിക്കുകയും ഇവിടുത്തെ ആളുകൾക്ക് ആരോഗ്യ പ്രശ്‌നമുള്ളതായും കണ്ടെത്തിയിരുന്നു.കുറച്ചുനാൾ പൂട്ടിയിട്ടിരുന്നപ്പോൾ രോഗങ്ങൾ കുറവായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.2017ൽ കോയിപ്രം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നടന്ന മെഡിക്കൽ ക്യാമ്പിൽ ബിറ്റുമിൻ ക്യാമ്പിലെ പൊടി,പുക എന്നിവ ആരോഗ്യ പ്രശ്‌നങ്ങളും അലർജിയും ഉണ്ടാകുന്നതായി ഫിസിഷൻ റിപ്പോർട്ട് ചെയ്തിരുന്നു.
ആരോഗ്യ മന്ത്രിയ്ക്കും കളക്ടറിനും ഡി.എം.ഒയ്ക്കും പരാതി നൽകിയിട്ടുണ്ട്. മെയിലിലാണ് നൽകിയത്. ലോക്ക് ഡൗണിൽ എല്ലാവരും വീട്ടിലിരിക്കുമ്പോഴാണ് പ്ലാന്റ്തടസവുമില്ലാതെയാണ് പ്രവർത്തിയ്ക്കുന്നത്. കൊവിഡ് ആശങ്കയിൽ ഇരിക്കുമ്പോൾ ആശുപത്രിയിൽ പോകാൻ പോലും പറ്റില്ല. ബന്ധപ്പെട്ടവർ ഉടൻ തീരുമാനമെടുക്കണം. '
ജസി
(പത്താം വാർഡ് മെമ്പർ)
ഗർഭിണികൾക്കും പ്രായമായവർക്കും കുഞ്ഞുകുട്ടികൾക്കുമാണ് ഏറ്റവും ബുദ്ധിമുട്ട്.ശ്വാസം മുട്ടൽ, തലകറക്കം,ചുമ,അലർജി എന്നിവ മൂലം ബുദ്ധിമുട്ടുകയാണ് ഇവർ ............
പ്ലാന്റ് പ്രവർത്തിക്കുന്നത്
കോയിപ്രം പഞ്ചായത്തിൽ 10-ാം വാർഡിൽ
പ്രദേശത്ത് പ്രായപൂർത്തിയായവർ 1800