01-bincy
പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് മലയാള വിഭാഗം അധ്യാപികയായ ഡോ.ബിൻസി റെജിക്ക് പന്തളം എൻ എസ് എസ് കോളേജ് മലയാള വിഭാഗം മുൻ മേധാവി എൻ സി മനോ​ജ് ഉ​ദ്​ഘാട​നം ചെ​യ്യുന്നു

പന്തളം: ലോക് ഡൗൺ കാലത്ത് വായനശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ പുസ്തക സഞ്ചി പദ്ധതിയുമായി യൂത്ത് കോൺഗ്രസ് കുളനട മണ്ഡലം കമ്മിറ്റി. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് മലയാള വിഭാഗം അദ്ധ്യാപിക ഡോ.ബിൻസി റെജിക്ക് പുസ്തകം നൽകി ഡി.സി.സി ജനറൽ സെക്രട്ടറി എൻ,സി, മനോജ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് കുളനട പ്രസിഡന്റ് സി .അനീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് യൂണിയൻ ചെയർമാൻ ആഘോഷ് വി.സുരേഷ്. രഞ്ജിത്ത് കൃഷ്ണ. എസ് വിവേക് കുമാർ. ജിജൻ ജോൺ. ജിബിൻ ബാബു. അജിൻ സണ്ണി എന്നിവർ പങ്കെടുത്തു.