മലയാലപ്പുഴ: തന്റെ വാർഡിലെ മുഴുവൻ ആളുകൾക്കും സൗജന്യമായി മാസ്‌ക് നിർമിച്ചു നൽകി വാർഡ് മെമ്പർ. മലയാലപ്പുഴ താഴം 12 ​ വാർഡ് മെമ്പർ മനോജ്​ ജി.പിള്ള 2000 മാസ്‌കുകകളാണ് വാർഡിലേക്ക് വേണ്ടി തയാറാക്കിയത്. തന്റെ വാർഡിലെ എല്ലാ വീടുകളിലും നേരിട്ട് എത്തി ബോധവൽക്കരണം നടത്തി വീടുകളിൽ എത്ര അംഗങ്ങൾ ഉണ്ടോ അത്രയും പേർക്കും മാസ്‌ക് നൽകുന്നത്. ആളുകൾ പരമാവധി വീടിനു പുറത്തിറങ്ങാതിരിക്കാൻ വേണ്ടി വൈദ്യുതി ബിൽ, ഡിഷ്​ ടീവി ചാർജിംഗ് തുടങ്ങിയ എല്ലാ പേയ്‌​മെന്റ്കളും വീടുകളിൽ എത്തി തന്റെ മൊബൈൽ ഫോണിൽ നിന്നും ഓൺലൈൻ ആയി ചെയ്തു കൊടുക്കുന്നു.നേരത്തെ വാർഡിലെ എല്ലാ വീടുകളിലും പച്ചക്കറി കിറ്റുകൾ എത്തിച്ചു നൽകുകയും പ്രയാസം അനുഭവിക്കുന്ന 120 വീടുകളിൽ പലവ്യഞ്ജന കിറ്റുകൾ നൽകുകയും ചെയ്തിരുന്നു. ആര് ആവശ്യപ്പെട്ടാലും വാർഡ് ഭേദം ഇല്ലാതെ സഹായം എത്തിക്കാൻ തയാറാണെന്ന് മനോജ്​ ജി.പിള്ള അറിയിച്ചു. ഫോൺ: 9847134178.