കോന്നി: ഇളകൊള്ളൂർ മേഖലയിൽ ചാരായവാറ്റും വിൽപനയും വ്യാപകം. പൈനുംമൂട് ജംഗ്ഷൻ കഴിഞ്ഞ് ക്ഷേത്രത്തിന് സമീപമുള്ള പാലത്തിൽ നിന്ന് തുടങ്ങുന്ന പാടവരമ്പാണ് ഇവരുടെ താവളം. പാടത്തെ കാർഷികവ വിളകൾ നശിപ്പിക്കുന്നതും മോഷ്ടിക്കുന്നതും പതിവാണ്. പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.