കോഴഞ്ചേരി: ഭരണപ്രതിപക്ഷ കക്ഷികളുടെ ഇരട്ടത്താപ്പ് തുറന്നുകാണിച്ച് ബി.ജെ.പി കീഴുകര വാർഡ് പിച്ചനാട്ട് കോളനിയിലെ പാലത്തിന്റെ നിർമ്മാണ പ്രവർത്തനം നിലച്ചിട്ട് മാസങ്ങളായി.നിർമ്മാണ സാമഗ്രികൾ പൊങ്ങനാംതോട്ടത്തിൽ പാലത്തിന് സമീപം കൂട്ടിയിട്ടിരിക്കുന്നതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ മഴയിൽ തോട്ടിലൂടെയുള്ള നീരൊഴുക്ക് തടസപ്പെടുകയും കോളനിക്ക് പിറകിലുള്ള തുറസായ സ്ഥലത്തും തോടിന്റെ പലഭാഗത്തും മലിന ജലം കെട്ടിനിൽക്കുന്നതിനാൽ കോളനിയിലെ മിക്ക കിണറുകളിലെയും വെള്ളം മാലിന്യം കലർന്ന് ഉപയോഗ ശൂന്യമാണ്.കോളനിയിലെയും സമീപ പ്രദേശങ്ങളിലെയും ജനജീവിതവും ദുരിത്തിലാണ്. ബി.ജെ.പി ജില്ലാ കമ്മിറ്റിയംഗം എം.എൻ ബാലകൃഷ്ണൻ നായരും പഞ്ചായത്ത് പ്രസിഡന്റ് എം.പി.ശശിധരൻ നായരും സ്ഥലം സന്ദർശിച്ച് സ്ഥിതി ഗതികൾ വിലയിരുത്തി.ഇവിടെ സാംക്രമിക രോഗങ്ങൾ പടരുന്നതിന് സാദ്ധ്യതയുണ്ടെന്ന് നാട്ടുകാർ ആരോപിച്ചു.പാലത്തിന്റെ നിർമ്മാണം എത്രയും വേഗം പൂർത്തിയാക്കുന്നതിന് മലിനജലത്തിന്റെ ഉറവിടം കണ്ടെത്തി അത് തടയുന്നതിന് നടപടി സ്വീകരിക്കുമെന്ന് ബന്ധപ്പെട്ട അധികൃതരെ അറിയിച്ചതായി അവർ പറഞ്ഞു.