ചെങ്ങന്നൂർ: നഗരസഭ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങൾക്ക് രണ്ടുമാസത്തെ വാടക പൂർണമായും ഒഴിവാക്കാൻ നഗരസഭാ കൗൺസിൽ തീരുമാനിച്ചതായി ചെയർമാൻ കെ.ഷിബുരാജൻ അറിയിച്ചു. ലോക്ഡൗൺ നിയന്ത്രണ സമയത്ത് പ്രവർത്തിക്കാത്ത വ്യാപാര സ്ഥാപനങ്ങൾക്കും മറ്റു സ്ഥാപനങ്ങൾക്കുമാണ് മാർച്ച്, ഏപ്രിൽ മാസത്തെ വാടക പൂർണമായും ഒഴിവാക്കുന്നത്. വാടകയിൽ ഇളവ് അനുവദിക്കുന്നതിന് നഗരസഭാ കൗൺസിൽ യോഗം സർക്കാരിനോട് അനുമതി തേടും. സർക്കാർ അനുമതി ലഭിക്കുന്ന മുറയ്ക്ക് വാടകയിൽ ഇളവ് അനുവദിക്കുമെന്ന് ചെയർമാൻ കെ.ഷിബുരാജൻ അറിയിച്ചു.