കൂടൽ: താമസസ്ഥലത്ത് നിന്ന് മടങ്ങിപ്പോകാനൊരുങ്ങിയ നേപ്പാളി കുടുബത്തെ അധികൃതർ തടഞ്ഞു. കഴിഞ്ഞ് 14 ന് കായംകുളത്ത് നിന്ന് അതിരുങ്കൽ പൊടിമണ്ണിലെ ഫാമിൽ ജോലിക്കെത്തിയ നേപ്പാളി കുടുംബത്തിലെ അഞ്ചംഗങ്ങളാണ് ഭക്ഷണം ലഭിക്കുന്നില്ലന്ന് ആരോപിച്ച് മടങ്ങിപ്പോകാൻ ഒരുങ്ങിയത്. കായംകുളത്ത് നിന്ന് ഈ കുടുംബം ഇവിടെയെത്തിയ വിവരം നാട്ടുകാർക്കറിയില്ലായിരുന്നു. തൊഴിലുടമ ഇവരുടെ വിവരം പൊലീസിലോ, ആരോഗ്യ വകുപ്പിലോ അറിയിച്ചിരുന്നുമില്ല . നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ആരോഗ്യ വകുപ്പും, പൊലീസും, പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി ഇവരെ തിരികെ അയച്ചു. ഭക്ഷണമെത്തിക്കാനുള്ള ക്രമീകരണം ചെയ്തതായി വാർഡ് മെമ്പർ ആശ സജി പറഞ്ഞു.